Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഐ വനിതാ സംവരണ ദിനാചരണം നടത്തി
20/09/2021
വനിത സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ ജനകീയ കൂട്ടായ്മ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വനിതാ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സിപിഐ വനിതാ സംവരണ ദിനം ആചരിച്ചു. വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ പരിപാടി മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മായാ ഷാജി, ഡി രഞ്ജിത്കുമാര്‍, കെ കെ ചന്ദ്രബാബു, പി.ആര്‍ രജനി, കെ പ്രിയമ്മ, സിന്ധു മധുസൂദനന്‍, കെ.വി പവിത്രന്‍, സി.എന്‍ പ്രദീപ്കുമാര്‍ എന്നിവര്‍  പ്രസംഗിച്ചു.
വനിത സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ ജനകീയ കൂട്ടായ്മ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്പമണി, അനി ചെള്ളാങ്കല്‍,  സുലോചന പ്രഭാകരന്‍, കെ.ആര്‍ ചിത്രലേഖ, പി.കെ രാധാകൃഷ്ണന്‍, കെ.പി ബീന, ഗിരിജ പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.