Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ ബീച്ച് കയ്യേറാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി
19/09/2021
വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കായലോര ബീച്ചിന്റെ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം സംസ്ഥാന എക്‌സി. അംഗം സോണി സണ്ണി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കായലോര ബീച്ച് റവന്യു വകുപ്പിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് (ഐ) വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സി. അംഗം സോണി സണ്ണി ഉദ്ഘാടനം ചെയ്തു. നഗരസഭയെയും വെല്ലുവിളിച്ചുള്ള അധികൃതരുടെ ഈ നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് ജയിംസ് തോമസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ്, കെപിസിസി അംഗം മോഹന്‍ ഡി.ബാബു, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക സതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, എം.കെ ഷിബു, റെജി മേച്ചേരി, കെ.കെ കൃഷ്ണകുമാര്‍, രാധിക ശ്യാം, ബിന്ദു ഷാജി, ഹരികൃഷ്ണന്‍, അക്ഷയ ശങ്കര്‍, പി.എസ് രാഹുല്‍, വിനില്‍ സാബു, സിജില്‍ ജിമ്മി, മിജില്‍ ജോസ്, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ലിബിന്‍ ജോസഫ് കണ്ണാശേരിയില്‍ ഉദ്ഘാടനം ചെയ്തു.