Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവാസി ഫെഡറേഷന്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
19/09/2021
കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് കെ അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെ കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സമരം പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ അജിത്ത് എക്‌സ്. എംഎല്‍എ ഉദ്ഘാടനം ചെയ്തു. അജിത്ത് വര്‍മ അധ്യക്ഷത വഹിച്ചു. പവിത്രന്‍, ജോസഫ് കടുത്തുരുത്തി, രവി, കെ രഘുനന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. അധികയാത്രാ നിരക്കുകള്‍ കുറക്കുക, എയര്‍ പോര്‍ട്ടുകളില്‍ ആര്‍ടിപിസിആര്‍ നിരക്ക് ഈടാക്കാതിരിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.