Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
04/04/2016

സ്‌നേഹാ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി ലിററില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാര്യസമാജം ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയിലെ പാലിയേററീവ് കെയര്‍ യൂണിററിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹ, ബി.പി പരിശോധനയും നടത്തി. ക്യാമ്പിന് അസോസിയേഷന്‍ പ്രസിഡന്റ് എ.ബി ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കെ.ശിവപ്രസാദ്, ട്രഷറര്‍ ശശിധരന്‍ നായര്‍, കരുണാകരന്‍ നായര്‍, വി.കെ വിജയന്‍, അനില്‍കുമാര്‍, ശ്രീദേവി, ജോണ്‍, രേണു, പി.ശിവദാസ്, ലേഖ, ഷീല, എന്‍.കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ നിന്നും സൗജന്യ തിമിരശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ 12ന് രാവിലെ എട്ടിന് പട്ടാര്യസമാജം ഹാളില്‍ എത്തിച്ചേരണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ : 9447139818, 9447400362.