Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തന്തൈ പെരിയോര്‍ ജന്മദിനം സാമൂഹികനീതി ദിനമാക്കി തമിഴ്നാട്; വൈക്കത്തും ആഘോഷം
18/09/2021
തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനത്തില്‍ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെ പെരിയോര്‍ പ്രതിമയില്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുന്നു.

വൈക്കം: സാമൂഹിക പരിഷ്‌കര്‍ത്താവും വൈക്കം സത്യാഗ്രഹസമര നേതാവുമായിരുന്ന തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ 143-ാം ജന്മദിനം സാമൂഹികനീതി ദിനമായി തമിഴ്നാട് സര്‍ക്കാര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈക്കത്തും ആഘോഷചടങ്ങ് നടന്നു. തമിഴ്നാട് സര്‍ക്കാര്‍ വൈക്കം തന്തൈ പെരിയാര്‍ മെമ്മോറിയല്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ പെരിയാര്‍ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. അയിത്തത്തിനും അനാചാരത്തിനുമെതിരെ പോരാടിയ തന്തൈ പെരിയോറുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ രാജ്യത്തൊട്ടാകെയുള്ള പെരിയോര്‍ സ്മാരകങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, ബി ചന്ദ്രശേഖരന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍  പ്രമോദ് കുമാര്‍, കോയമ്പത്തൂര്‍ ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സെന്തില്‍ അണ്ണ എന്നിവര്‍ പങ്കെടുത്തു.