Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലകേരള വിശ്വകര്‍മ മഹാസഭ വിശ്വകര്‍മ ദിനാഘോഷം നടത്തി
17/09/2021
അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വകര്‍മ ദിനാഘോഷം പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്‍ വിശ്വകര്‍മ ദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടത്തി. യൂണിയന്‍ ആസ്ഥാനത്തുനടന്ന ആഘോഷ പരിപാടി പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കുന്ന ഉപഹാര വിതരണം ജില്ലാ സെക്രട്ടറി എസ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്റെ കീഴിലുള്ള മുഴുവന്‍ ശാഖകളിലെയും എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഡോക്ടറേറ്റ് നേടിയവരെയും ആദരിച്ചു. യൂണിയന്‍ സെക്രട്ടറി എസ് കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ.എസ് മനോഹരന്‍, ബോര്‍ഡ് മെമ്പര്‍ എം.കെ സോമശേഖരന്‍, വൈസ് പ്രസിഡന്റ് പി.പി മധു, മഹിളാസംഘം പ്രസിഡന്റ് വിലാസിനി ശിവരാമന്‍, യുവജന സംഘം പ്രസിഡന്റ് ഹേമന്ദ്, സെക്രട്ടറി ബിമല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി കേരള യുവജന സംഘം താലൂക്ക് യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതനല്ലൂരില്‍ നിന്നും വൈക്കത്തേക്ക് വിശ്വകര്‍മ ദേവന്റെ രഥ ഘോഷയാത്ര നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷ പരിപാടികള്‍.