Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരത് ബന്ദ്: എഐടിയുസി നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
17/09/2021
ഭാരത് ബന്ദിനു മുന്നോടിയായി എഐടിയുസി, കിസാന്‍സഭ, ബികെഎംയു എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ ബഹുജന കൂട്ടായ്മ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കുക, വൈദ്യൂതി നിയമ ഭേദഗതി ഉപേക്ഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കര്‍ഷക സമിതി 27ന് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി എഐടിയുസി, കിസാന്‍സഭ, ബികെഎംയു എന്നിവയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം കച്ചേരിക്കവലയില്‍ നടന്ന ബഹുജന കൂട്ടായ്മ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.എന്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, ഡി രഞ്ജിത് കുമാര്‍, കെ അജിത്ത്, കെ.വി ജീവരാജന്‍, കെ.വി പവിത്രന്‍, ബി രഘുനന്ദനന്‍, കെ.ബി അനില്‍കുമാര്‍, എന്‍ മോഹനന്‍, ഡി ഗിരീഷ്, ബി സത്യന്‍, ഡി ബാബു എന്നിവര്‍ പ്രസംഗിച്ചു.

ടി.വി പുരത്ത് നടത്തിയ ബഹുജന കൂട്ടായ്മ എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വി മനോഹരന്‍ അധ്യക്ഷത വഹിച്ചു. എം.എസ് രാമചന്ദ്രന്‍, എസ് ബിജു, ബി സദാനന്ദന്‍, കെ.വി പ്രസന്നന്‍, പി.ആര്‍ നടരാജപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പില്‍ നടത്തിയ കൂട്ടായ്മ എഐടിയുസി ജില്ലാ ജോ. സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അനി ചെള്ളാങ്കല്‍ അധ്യക്ഷത വഹിച്ചു. പി.കെ രാധാകൃഷ്ണന്‍, മധു ആര്‍ ദാസ്, വി.എന്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു ഉല്ലലയില്‍ നടത്തിയ ബഹുജന കുട്ടായ്മ എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു പി.ആര്‍ ശശി അധ്യക്ഷത വഹിച്ചു. ടി.സി പുഷ്പരാജന്‍, പി.ആര്‍ രജനി, വി.എന്‍ ഹരിയപ്പന്‍, കെ.എ കാസ്‌ട്രേ, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, പി.ജി ബേബി എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂരില്‍ കിസാന്‍സഭ വൈക്കം മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.കെ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കല്ലറയില്‍ എഐടിയുസി വൈക്കം മണ്ഡലം പ്രസിഡന്റ് ഡി ബാബു ഉദ്ഘാടനം ചെയ്തു. ഡി ബോബന്‍ അധ്യക്ഷത വഹിച്ചു.
നാനാടത്ത് എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മമംഗലത്ത് കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.എം സുധര്‍മന്‍ ഉദ്ഘാടനം ചെയ്തു. വി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ടോള്‍ ജങ്ഷനില്‍ എഐടിയുസി മണ്ഡലം ട്രഷറര്‍ ബി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ജി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ.എം വിനോഭായ്, പി.വി കുട്ടന്‍, കെ.വേണുഗോപാല്‍ ഗിരിജ പുഷ്‌കരന്‍, എം.എ ചന്ദ്രന്‍, പി.പി ഷാജി, കെ.സി സജി, സി.എ കേശവന്‍, വി.കെ ശശിധരന്‍, കെ.ആര്‍ ചിത്രലേഖ, അശോകന്‍, കെ.എം അബ്ദുല്‍ സലാം, നയന കുമാര്‍ മനു സിദ്ധാര്‍ത്ഥന്‍, പി.വി കൃഷ്ണകുമാര്‍, ബിജു വാലാച്ചിറ എന്നിവര്‍ പ്രസംഗിച്ചു.