Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിലെ ദീപസ്തംഭ നവീകരണം തുടങ്ങി
16/09/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദീപസ്തംഭം പുതുക്കി സ്ഥാപിക്കുന്ന പണികള്‍ പുരോഗമിക്കുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനു മുന്നില്‍ ജീര്‍ണാവസ്ഥയിലായിരുന്ന ദീപസ്തംഭങ്ങളുടെ തട്ടുകള്‍ നന്നാക്കി പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ച മൂന്നു ദീപസ്തഭവും പിന്നിലുള്ള ഒരു ദീപസ്തംഭവുമാണ് പുതുക്കി സ്ഥാപിക്കുന്നത്. ഇതിന് 14 അടി ഉയരമുണ്ട്. പീഠത്തില്‍ പത്തു തട്ടുകളിലായി വിളക്കും അതിനു മുകളില്‍ വാഹനവുമായി ഉള്ള ദീപസ്തംഭം നിലവാരമുള്ള ഓടിലാണ് പണിതിരിക്കുന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രത്തില്‍ സ്ഥാപിച്ച ദീപസ്തംഭം കേടുവന്നതിനെ തുടര്‍ന്നാണ് പുതുക്കി പണിയുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വതില്‍ പഞ്ചലോഹ ശില്‍പിയായ വൈക്കം ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണികള്‍ നടത്തുന്നത്.