Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല സഹകരണ ബാങ്ക് ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
15/09/2021
ഉല്ലല  സര്‍വീസ് സഹകരണ ബാങ്ക് തലയാഴം ഗ്രാമപഞ്ചായത്തിനു സമീപം വാങ്ങിയ സ്ഥലത്തു നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.  

വൈക്കം:  ഉല്ലല സര്‍വീസ് സഹകരണ ബാങ്ക് തലയാഴം ഗ്രാമപഞ്ചായത്തിനു സമീപം വാങ്ങിയ സ്ഥലത്ത് നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ്, സര്‍ക്കില്‍ സഹകരണ യൂണിയന്‍ അംഗം പി.എസ് പുഷ്‌കരന്‍,  അസി. ഓഡിറ്റ് ഡയറക്ടര്‍ എ.എസ് സിമി, എം.ഡി ബാബുരാജ്, കെ അരുണന്‍, എ.സി ജോസഫ്,  കെ കുഞ്ഞപ്പന്‍, ബി.എല്‍ സെബാസ്റ്റ്യന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, മറ്റു ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍, കേരള ബാങ്ക് പ്രതിനിധികള്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.