Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധ വിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞന്‌ ശ്രീ മഹാദേവ കോളേജിന്റെ ആദരം
14/09/2021
കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ശാസ്ത്ര വിദ്യ വികസിപ്പിച്ച മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സിറിയക് പാലയ്ക്കനെ വൈക്കം ശ്രീമഹാദേവ കോളേജ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ മഴുവഞ്ചേരി ആദരിക്കുന്നു.
 
വൈക്കം: കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള രോഗവാഹികളായ വിവിധതരം അണുക്കളെയും എയര്‍ കണ്ടീഷന്‍ മുറികളില്‍ നിന്നും നിർമാര്‍ജനം ചെയ്യുന്ന ശാസ്ത്ര സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സിറിയക് ജോസഫ് പാലക്കാനെ വൈക്കം ശ്രീ മഹാദേവ കോളേജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മലിനീകരണ നിയന്ത്രണ സാങ്കേതിക വിദ്യ വികസിപ്പിച്ച് അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളില്‍ 64 പേറ്റന്റ് ഉള്ള ശാസ്ത്രജ്ഞനാണ് വൈക്കം സ്വദേശിയായ ഡോ. സിറിയക് പാലക്കന്‍. അമേരിക്ക, ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 20 വര്‍ഷക്കാലം ശാസ്ത്ര ഗവേഷകനായി ശ്രദ്ധ നേടിയിട്ടുണ്ട്. ഈ കാലയളവില്‍ മികച്ച യുവസംരംഭകനുള്ള അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും രണ്ടടു തവണ ഏറ്റുവാങ്ങിയിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ഡ് മുറികളിലെ കോവിഡ് വ്യാപനം തടയുന്ന വളരെ പ്രധാനപ്പെട്ട ഈ കണ്ടെത്തല്‍ ഡോ. സിറിയക് പാലയ്ക്കന്റെ സംഭാവനയെ മികവുറ്റതാക്കുന്നു. മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അണുക്കളെ ഉൽപാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ പത്തോജനുകളെ ബാഷ്പീകരിച്ചു കളയുന്ന ശാസ്ത്ര വിദ്യയിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ കൊറോണ വൈറസ് അടക്കമുള്ള സൂഷ്മാണുക്കളെ എയര്‍ സ്റ്റെറിലൈസ് സംവിധാനത്തിലൂടെ നിര്‍വീര്യമാക്കുന്ന ഈ നേട്ടം ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതാണെന്ന് ശാസ്ത്ര ലോകം സാക്ഷ്യപെടുത്തുന്നു. ഇന്‍ഫ്ലുവന്‍സ്, സ്വയിന്‍ഫ്ലു, കൊറോണ എസ്ജീനുകള്‍, കൊറോണ ഇന്‍ജീനുകള്‍ എന്നിവയെ അന്തരീക്ഷത്തില്‍ നിന്നും നൂറു ശതമാനവും നശിപ്പിക്കാന്‍ ഇതിനു കഴിയുമെന്നും ഡോ. സിറിയക് പാലയ്ക്കന്റെ കണ്ടുപിടുത്തം തെളിയിക്കുന്നു. എയ്‌റോലിസിസ് സാങ്കേതിക വിദ്യയിലൂടെ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഇതിന് അംഗീകാരം നല്‍കിയ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിലെ ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. വൈക്കം പാലയ്ക്കല്‍ ജോസഫിന്റെയും ലില്ലികുട്ടിയുടെയും മകനായ ഡോ. സിറിയക് തിരുവനന്തപുരം രാജീവ് ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തോടെയാണ് ഗവേഷണം നടത്തുന്നത്. വൈക്കം ശ്രീമഹാദേവ കോളേജിലെ അഡ്വൈസറി ബോര്‍ഡ് അംഗമാണ്. പാലയ്ക്കല്‍ കുടുംബത്തില്‍ നടന്ന ചടങ്ങില്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ മഴുവഞ്ചേരി ഡോ. സിറിയക്കിനെ പൊന്നാടയണിയിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ചു. ഷൈന്‍ കുമാര്‍, ഡോ. ഷഡാനനന്‍ നായര്‍ , വി.ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.