Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിന്റെ സോപാനം പിത്തള പൊതിയുന്നു
14/09/2021
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സോപാനം പിത്തള പൊതിയുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സോപാനം പിത്തള പൊതിയുന്നതിന്റെ പ്രാരംഭ ജോലികള്‍  ആരംഭിച്ചു. മാന്നാര്‍ ആലുങ്കല്‍ രാജന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണികള്‍ ചെയ്യുന്നത്. സോപാന പടികളുടെ വശങ്ങളില്‍ ഉറപ്പിക്കുന്നതിനുള്ള ചിത്രപണികളാണ് ആദ്യം പൂര്‍ത്തിയാക്കുക. പാദസ്പര്‍ശം ഏല്‍ക്കുന്ന ഭാഗങ്ങള്‍ സുരക്ഷ പരിഗണിച്ചു ഒഴിവാക്കിയാണ് പിത്തള പൊതിയുന്നത്. പണികള്‍ പൂര്‍ത്തിയാക്കാന്‍ 40 ദിവസം വേണ്ടി വരുമെന്ന് മേല്‍നോട്ടം വഹിക്കുന്ന രാജ് കുമാര്‍ അറിയിച്ചു. ഷണ്‍മുഖന്‍ ചെട്ടിയാര്‍ ആണ് വഴിപാടായി പണികള്‍ നടത്തുന്നത്. ഉത്സവം തുടങ്ങുന്നതിന്  മുന്‍പ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന തലേക്കെട്ട് പുതുക്കി പണിത് തങ്കം പൂശി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. കാര്‍ത്തിക ഉത്സവത്തിന് മുന്‍പ് ചിത്രവര്‍ണ കുടയും സമര്‍പ്പിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിടിച്ചു.  ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങള്‍ ഉത്സവത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികളായ  ചന്ദ്രശേഖരന്‍ നായര്‍, ഗിരീഷ് കുമാര്‍, എസ്.കെ നായര്‍, വിനു ലൗലാന്‍ഡ് എന്നിവര്‍ അറിയിച്ചു.