Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ബണ്‍ പെന്‍സില്‍ ഉപയോഗിച്ചു വരച്ച വൈക്കത്തപ്പന്റെ ചിത്രം പ്രകാശനം ചെയ്തു
13/09/2021
ചിത്രകാരന്‍ റെജി ചെറുശ്ശേരി കാര്‍ബണ്‍ പെന്‍സില്‍ മാത്രം ഉപയോഗിച്ചചു വരച്ച വൈക്കത്തപ്പന്റെ പ്രതിഷ്ഠാ ചിത്രം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ പ്രകാശനം ചെയ്യുന്നു. 
വൈക്കം:  പ്രശസ്ത ചിത്രകാരന്‍ റെജി ചെറുശ്ശേരി  കാര്‍ബണ്‍ പെന്‍സില്‍ മാത്രം ഉപയോഗിച്ചു വരച്ച വൈക്കത്തപ്പന്റെ പ്രതിഷ്ഠാ ചിത്രം പ്രകാശനം ചെയ്തു. ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നടന്ന ചടങ്ങിൽ ചിത്രം  ശ്രീമഹാദേവ കേളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്  ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രകാശൻ ബ്രഹ്മമംഗലം പ്രകൃതി ആര്‍ട്‌സ് ഗാര്‍ഡന്‍ മാനേജിങ് ഡയറക്ടര്‍  ബിനുമോള്‍ പി നായര്‍ക്ക് കൈമാറി. പെരുവ ആര്‍ട്ട് ഗാലറിയില്‍ ചിത്രം പ്രദര്‍ശനത്തിന് വെക്കും. ചടങ്ങില്‍ വിവേകാനന്ദ വിദ്യാലയം മാനേജര്‍ ഉണ്ണികൃഷ്ണന്‍ കളമ്പൂര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് കലാ രവികുമാര്‍, പി.പി വേണു , ശ്രീജേഷ് ഗോപാല്‍, കുട്ടപ്പന്‍ കുന്നപ്പള്ളി  എന്നിവര്‍ പങ്കെടുത്തു