Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുമനസ്സുകളുടെ പിന്തുണ അനിവാര്യം: മന്ത്രി പി പ്രസാദ്
13/09/2021
ഉല്ലല മാരാംവീട്ടില്‍ വള്ളപുരയ്ക്കല്‍ അരവിന്ദന് റോട്ടറി ക്ലബ്ബും സുമനസുകളും ചേര്‍ന്നു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു. 
 
വൈക്കം: സ്വന്തമായി പാര്‍പ്പിടമില്ലാതെ ഒരാളുപോലും കേരളത്തില്‍ ഉണ്ടാവരുതെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് സുമനസുകളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയും സഹകരണവും ആവശ്യമാണെന്നു മന്ത്രി പി പ്രസാദ്. സ്വന്തമായി വീടില്ലാതെ വിഷമിച്ച തലയാഴം പഞ്ചായത്തിലെ  മാരാംവീട് വളളപുരയ്ക്കല്‍ അരവിന്ദനും കുടുംബത്തിനും റോട്ടറി ക്ലബ്ബും സുമനസുകളും ചേര്‍ന്നു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വീട് ഒരു സ്വപ്‌നമാണ്. അതില്ലാതെ വിഷമിക്കുന്നവരെ കണ്ടെത്തി പാര്‍പ്പിടം ഒരുക്കി കൊടുക്കുന്ന റോട്ടറി ക്ലബ്ബുകളുടെയും പൊതുസമൂഹത്തിന്റെയും സേവനം ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ സണ്ണി കുര്യാക്കോസ്, സന്ദീപ്, ഇ.കെ ലൂക്ക്, പൊതു പ്രവര്‍ത്തകരായ പി.എസ് പുഷ്‌കരന്‍, കെ കുഞ്ഞപ്പന്‍, ബെന്നി തോമസ് മഠത്തേഴന്‍ എന്നിവര്‍ പ്രസംഗിച്ചു.