Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ഐക്യത്തോടെ നയിക്കും: നാട്ടകം സുരേഷ്
13/09/2021
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിനുമുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: നെയ്യാര്‍ രാജീവ് ഗാന്ധി ഇസ്റ്റിറ്റിയൂട്ടില്‍ നടന്ന കെപിസിസി യോഗ തീരുമാനത്തിന്റെ ഊര്‍ജം പൂര്‍ണമായും ഉള്‍കൊണ്ട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപെടുത്തുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. വൈക്കം നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇനി വരുന്ന പാര്‍ലമെന്റ്, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിയെ ഇപ്പോള്‍ തന്നെ ശക്തമാക്കുകയെന്നതാണ് ആദ്യ ദൗത്യം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൂടെനിര്‍ത്തി കൊണ്ടുപോകുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ജില്ലയില്‍ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കും. ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തിന് വ്യക്തമായ കാഴ്ചപാടുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്വീകരണ പരിപാടി തുടങ്ങിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, ് വൈസ് ചെയര്‍മാന്‍ പി. ടി. സുഭാഷ്, കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, രാധിക ശ്യാം, ബിനിമോള്‍, ബി രാജശേഖരന്‍, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, എം.കെ ഷിബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ സനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.