Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തിന് കൊടിയേറി.
04/04/2016

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ആനന്ദ് വാസുദേവ്, മേല്‍ശാന്തി ആര്‍.ഗിരീഷ് എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേററിയത്. ഇന്ന് രാവിലെ ഒന്‍പതിന് ദേവീഭാഗവതപാരായണം, വൈകുന്നേരം അഞ്ചിന് താലപ്പൊലി, ഏഴിന് ലയമാധുരി. ആറിന് രാവിലെ ഒന്‍പതിന് ദേവീഭാഗവതപാരായണം, വൈകുന്നേരം 4.30ന് താലപ്പൊലി, രാത്രി എട്ടിന് സംഗീതാര്‍ച്ചന, രാത്രി പത്തിന് വടക്കുപുറത്ത് കളമെഴുത്തുംപാട്ടും. ഏഴിന് രാവിലെ എട്ടിന് പറയ്‌ക്കെഴുന്നള്ളിപ്പ്, 10ന് നാരായണീയ പാരായണം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, തുടര്‍ന്ന് താലപ്പൊലി, 6.30ന് സാമ്പ്രദായിക് ഭജന്‍സ്, രാത്രി എട്ടിന് തിരുവാതിരകളി, തുടര്‍ന്ന് പൂമൂടല്‍, ഒന്‍പതിന് നാടകം, 11ന് വിളക്കിന് എഴുന്നള്ളിപ്പ്. മീനഭരണി ദിവസമായ ഒന്‍പതിന് രാവിലെ എട്ടിന് പറയ്‌ക്കെഴുന്നള്ളിപ്പ്, തുടര്‍ന്ന് കലശാഭിഷേകം, അടിമ, തുലാഭാരം, വൈകുന്നേരം നാലിന് കാഴ്ചശ്രീബലി, തുടര്‍ന്ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് സംഗീതാരാധന, ഒന്‍പതിന് കഥാപ്രസംഗം, 12ന് നാടകം, പുലര്‍ച്ചെ ഒന്നിന് വലിയകാണിക്ക, രണ്ടിന് ഗരുഡന്‍തൂക്കം, രാവിലെ അഞ്ചിന് ആറാട്ട്. സമാപനദിവസമായ പത്തിന് രാവിലെ ഒന്‍പതിന് വലിയഗുരുതി എന്നിവ നടക്കും.