Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിവൈഎഫ്‌ഐ റിലേ സത്യാഗ്രഹം സമാപിച്ചു
11/09/2021
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റി കച്ചേരിക്കവലയില്‍ നടത്തിയ റിലേ സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റിലേ സത്യാഗ്രഹം സമാപിച്ചു. വൈക്കം കച്ചേരികവലയില്‍ നടന്ന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം എച്ച് ഐ റോഹന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സി അനില്‍കുമാര്‍, അംബരീഷ് ജി.വാസു, ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എസ് ഗോപിനാഥന്‍, കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് കെ.എന്‍ നടേശന്‍, ബാലസംഘം ഏരിയാ കണ്‍വീനര്‍ ഇ.കെ സോമന്‍, സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എ.പി നന്ദകുമാര്‍, പു ക സ ഏരിയാ പ്രസിഡന്റ് കെ.സി കുമാരന്‍, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അര്‍ജുന്‍ മുരളി, പ്രസിഡന്റ് റോബിന്‍ ചാക്കോ, ഡിവൈഎഫ്‌ഐ വൈക്കം ടൗണ്‍ നോര്‍ത്ത് മേഖലാ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ അഡ്വ. എ മനാഫ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നാലിന് വൈക്കം കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തോടെയാണ് അഞ്ചു ദിവസം നീണ്ടുനിന്ന റിലേ സത്യാഗ്രഹം സമാപിച്ചത്.