Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: പി.ടി തോമസ് എംഎല്‍എ
11/09/2021
വെച്ചൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഹരിജന്‍ കോളനിയില്‍ ഉണ്ണിയുടെ കുടുംബത്തിന് കെ.എസ്.എസ്.പി.എ വെച്ചൂര്‍ യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: കെപിസിസിയുടെ പുതിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നയങ്ങളും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മനസുകൊണ്ട് ഏറ്റെടുത്ത് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കാനും രാജ്യത്തെ മതേതരത്വ മൂല്ല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും തയ്യാറാകണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എംഎല്‍എ. വെച്ചൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ വാസയോഗ്യമായ വീടില്ലാതെ വിഷമിച്ച നിര്‍ധന സാഹചര്യത്തിലായ ഉണ്ണിയുടെ കുടുംബത്തിന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേന്‍ വെച്ചൂര്‍ യൂണിറ്റ് പുനര്‍നിര്‍മിച്ചു കൊടുത്ത വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിഷമിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഓരോ മേഖലകളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യമാണെന്ന് പി.ടി തോമസ് പറഞ്ഞു. കെ.എസ്.എസ്.പി.എ വെച്ചൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.ഡി ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍,കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി പി.കെ മണിലാല്‍, സംസ്ഥാന കമ്മിറ്റി അംഗം ബി രവീന്ദ്രന്‍, എ സനീഷ്‌കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, ടി.എസ് സലിം, സണ്ണി കോച്ചുപോട്ടയില്‍, ഇടവട്ടം ജയകുമാര്‍, കെ.വി മുരളി എന്നിവര്‍ പ്രസംഗിച്ചു.