Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസ പെരുമയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു
10/09/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിടച്ച് 1001 നാളികേരം ഉപയോഗിച്ചു മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തിയ അഷ്ടദ്രവ്യ മഹാഗണപതിഹോമം.

വൈക്കം: വിശ്വാസ പെരുമയില്‍ ക്ഷേത്രനഗരി വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടത്തി. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി സന്തോഷ്, ബി. ഐ പ്രദീപ് കുമാര്‍, എ. ബാബു, എസ് ആനന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഉഷപൂജ, എതൃത്തപൂജ എന്നിവ നടത്തിയ ശേഷം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പന്തീരയിരം പുഷ്പാഞ്ചലി നടത്തി. വൃത ശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹങ്ങള്‍ക്കായി തിരുനടയില്‍ കൈകൂപ്പി നിന്നു. തുടര്‍ന്ന് നെടുമ്പുരയില്‍ 1001 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. നെടുമ്പുരയുടെ പ്രധാന ഭാഗത്ത് ഗണപതിയുടെ വര്‍ണചിത്രം കളം വരച്ച് നാലുഭാഗത്തും ദീപം തെളിയിച്ചു. തന്ത്രിമാരായ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, ഋഷികേശ്, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് നാരായണന്‍ നമ്പൂതിരി, ആനത്താനത്തിലത്ത് ഗോവിന്ദന്‍ നമ്പൂതിരി, കണ്ണികുളത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി, പൊന്നമ്പഴം പരമേശ്വരന്‍ നമ്പൂതിരി , അനുരാജ് നമ്പൂതിരി, മറ്റപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു.
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മേല്‍ശാന്തി ഹരി നമ്പൂതിരിയുടെ കാര്‍മികത്വത്തിലും തോട്ടകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി യുടെ കാര്‍മികത്വത്തിലും പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയുട കാര്‍മികത്വത്തിലും അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി കേശവന്‍ ഭട്ടതിരിയുടെ കാര്‍മികത്വത്തിലും, വല്ലകം അരികുളങ്ങര ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലും അഷ്ടദ്രവ്യ ഗണപതി ഹോമം ഭഗവത് സേവ വിശേഷാല്‍ പൂജകള്‍ എന്നിവയോടെ വിനയാക ചതുര്‍ത്ഥി ആഘോഷിച്ചു.