Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളികള്‍ സമരത്തിലേക്ക്‌
10/09/2021

വൈക്കം: കയര്‍മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കയര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ (എഐടിയുസി) മാനേജിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടിയന്തിരമായി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, കയര്‍ മേഖലയിലെ കൂലി ഏകീകരണം ഉടന്‍ നടപ്പിലാക്കുക, കയര്‍ ഫെഡില്‍ ഇറക്കുന്ന കയറിന് ഉടന്‍ കൂലി നല്‍കുക, പിഎംഐ കുടിശ്ശിക കാലതാമസം കൂടാതെ സംഘങ്ങള്‍ക്ക് നല്‍കുക, കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ആസ്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മൂലധനം നല്‍കുക, ഉല്‍പാദന ചെലവ് പുനര്‍മൂല്യനിര്‍ണയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുക, ഡിഎഫ് സംഘങ്ങള്‍ക്ക് തൊണ്ട് സബ്‌സിഡി നല്‍കി ചകിരി ഉല്‍പാദനം വര്‍ധിപ്പിക്കുക, എല്ലാ സംഘങ്ങളിലും എഎസ്എം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എഐടിയുസി സമരത്തിലേക്ക് നീങ്ങുന്നത്. കയര്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വകുപ്പ് മന്ത്രിക്കും കയര്‍ ഡയറക്ടര്‍ക്കും നിവേദനം നല്‍കുന്നതിനും പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുന്നതിനും മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വലിയകവല പി കൃഷ്ണപിള്ള സ്മാരകത്തില്‍ പ്രസിഡന്റ് എം.ഡി ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.കെ ശീമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സി. അംഗം സി.കെ പ്രശോഭനന്‍ സമരപരിപാടികള്‍ വിശദീകരിച്ചു.