Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗ മന്ദിരവും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു
09/09/2021
വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ 1634-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം നിര്‍മിച്ച ഓഫീസ് മന്ദിരവും ഓഡിറ്റോറിയവും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം പടിഞ്ഞാറ്റുംഞ്ചേരി പടിഞ്ഞാറേമുറി 1634-ാം നമ്പര്‍ വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം നിര്‍മിച്ച ഓഫീസ് മന്ദിരവും ഓഡിറ്റോറിയവും താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. സമൂഹത്തെയും സമുദായത്തെയും നേരായ വഴിയില്‍ നയിക്കാന്‍ ഏത് കാഴ്ച്ചപാടാണ് ആവശ്യമെന്നു വ്യക്തമാക്കി തന്ന മഹാനാണ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. കരയോഗം പ്രസിഡന്റ് പി ശിവരാമകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ പഞ്ചായത്ത കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, കരയോഗം സെക്രട്ടറി എസ്.യു കൃഷ്ണകുമാര്‍, ട്രഷറര്‍ എം ബാലചന്ദ്രന്‍, വനിതാ സമാജം പ്രസിഡന്റ് സുശീല എം.നായര്‍, ഡോ. പി.കെ നായര്‍ കണിച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.