Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീത നാടക അക്കാദമി അവാര്‍ഡ് പ്രദീപ് മാളവികയ്ക്ക് സമ്മാനിച്ചു
09/09/2021
സംഗീത നാടക അക്കാദമി പുരസ്‌കാരം നാടകനടന്‍ പ്രദീപ് മാളവികയ്ക്ക് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമ്മാനിക്കുന്നു.

വൈക്കം: സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് നാടകനടനും സംവിധായകനുമായ പ്രദീപ് മാളവികയ്ക്ക് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമ്മാനിച്ചു. 30,000 രൂപയും ശില്‍പവും പ്രശസ്തി പ്രത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, ഫ്രാന്‍സിസ് ടി മാവേലിക്കര, സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, സംഗീത സംവിധായകന്‍ വിദ്യാധരന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.