Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
08/09/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10ന്‌ നടക്കുന്ന വിനായക ചതുര്‍ത്ഥിയുടെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനുളള നെടുമ്പുര തയ്യാറാക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ പ്രധാന ചടങ്ങായ വിനായക ചതുര്‍ത്ഥി സെപ്റ്റംബര്‍ 10ന്‌ നടക്കും. രാവിലെ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമമാണ് പ്രധാന ചടങ്ങ്. ക്ഷേത്രത്തിന്റെ പ്രധാന നടയോട് ചേര്‍ന്നു വലിയ നെടുമ്പുര കെട്ടിയാണ് വിനായക ചതുര്‍ത്ഥിയുടെ ചടങ്ങുകള്‍ നടത്തുന്നത്. നെടുമ്പുരയുടെ തെക്കുകിഴക്ക് മൂലയില്‍ ഗണപതിയുടെ വിഗ്രഹം എഴുന്നള്ളിച്ചുവച്ച് ദീപം തെളിയിച്ച് പൂജകള്‍ നടത്തിയ ശേഷമാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ചടങ്ങുകള്‍ തുടങ്ങുക. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി, ഋഷികേശ്, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് നാരായണന്‍ നമ്പൂതിരി, ആനത്താനത്തിലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മികരാകും. 1001 നാളികേരം ഉപയോഗിച്ചാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമ ചടങ്ങുകള്‍ നടത്തുന്നത്. ഭക്തജനങ്ങള്‍ ക്ഷേത്രനടയില്‍ വഴിപാടായി സമര്‍പ്പിക്കുന്ന നാളികേരങ്ങളാണ് ഗണപതി ഹോമത്തിനായി ഉപയോഗിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് നിര്‍മാല്യദര്‍ശനം, അഞ്ചിന് ഗണപതിഹോമം, 5.30ന് പന്തീരായിരം പുഷ്പാഞ്ജലി, ആറിന്  അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ഗണപതിഹോമത്തിങ്കല്‍ ദീപാരാധന വൈകിട്ട് 6.30ന് വില്‍പാട്ട്, ദീപാരാധന, ദീപകാഴ്ച്ച, ഏഴു മുതല്‍  ഭഗവതിസേവ, തെക്കുംപുറത്ത് ഗുരുതി, വലിയ തീയാട്ട് എന്നീ ചടങ്ങുകളും ഉണ്ടായിരിക്കും.