Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഐ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി
08/09/2021
സിപിഐ വൈക്കം ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിപിഐ വൈക്കം ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 'പ്രതിഭ 2021' ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രദേശത്തുനിന്ന് എസ്എസ്എഎല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ.ശശിധരന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.കെ ആശ എം എല്‍ എ, കെ.അജിത്ത് എക്‌സ്. എംഎല്‍എ, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് പ്രദീപന്‍, എന്‍ അമര്‍ജ്യോതി, വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ആര്‍ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.