Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡിന് മമ്മൂട്ടിയുടെ പേര് നല്‍കി ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം
08/09/2021
പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്നു നാമകരണം ചെയ്ത  ചെമ്പ് മുസ്‌ലിം പള്ളി-കാട്ടാമ്പള്ളി റോഡ്‌.

വൈക്കം: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം. അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എത്തിച്ചേരാനുള്ള ചെമ്പ് മുസ്‌ലിം പള്ളി-കാട്ടാമ്പള്ളി റോഡിന് പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്നു നാമകരണം ചെയ്താണ് ചെമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. ചെമ്പ് ഗ്രാമത്തെ ലോകശ്രദ്ധയില്‍ എത്തിച്ച നടന് ആദരവ് നല്‍കാനുള്ള തീരുമാനം പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നു പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, പഞ്ചായത്ത് അംഗങ്ങളായ അമല്‍രാജ്, കെ.വി പ്രകാശന്‍, സുനില്‍ മുണ്ടയ്ക്കല്‍, രാഗിണി ഗോപി, റെജി മേച്ചേരി, ലത അനില്‍കുമാര്‍, രഞ്ജിനി ബാബു, ഉഷ പ്രസാദ്, രമണി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.