Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബത്തെപോലും മറന്നു നിസ്വാര്‍ത്ഥനായി പ്രവര്‍ത്തിച്ച മഹാനായ തൊഴിലാളി നേതാവായിരുന്നു എം.കെ. സോമനെന്ന് എം.വി.മവനോജ്
04/04/2016

തൊഴിലാളികള്‍ക്കുവേണ്ടി സ്വന്തം കുടുംബത്തെപോലും മറന്നു നിസ്വാര്‍ത്ഥനായി പ്രവര്‍ത്തിച്ച മഹാനായ തൊഴിലാളി നേതാവായിരുന്നു എം.കെ. സോമനെന്ന് കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ററി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.മനോജ് പറഞ്ഞു. ഏറെറടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിര്‍വ്വഹിച്ചിരുന്നുവെങ്കിലും ഐ.എന്‍.ററി.യു.സിയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നതു കൊണ്ടാണ് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരത്തില്‍ നിരവധി അനുസ്മരണ സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ യൂണിയനുകള്‍ക്ക് വലിയ ആധിപത്യമുണ്ടായിരുന്നിട്ടും വൈക്കം മേഖലയില്‍ ഐ.എന്‍.ററി.യു.സിയുടെ നേതൃത്വത്തില്‍ നിരവധി യൂണിയനുകള്‍ സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എ.കെ സോമന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് വൈക്കം ഗ്രാന്‍ഡ് മാസ്സ് ഓഡിറേറാറിയത്തില്‍ കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ പ്രസിഡന്റ് ടി.ആര്‍.ശശികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഫെഡറേഷന്റെ വൈക്കം ഡിവിഷന്‍ സെക്രട്ടറി എം.ജയകൃഷ്ണന്‍, കെ.എസ്.ഇ.ബി പെററി കോണ്‍ട്രാക്േററഴ്‌സ് ആന്റ് കോണ്‍ട്രാക്‌ററ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി എം.ഡി.സത്യന്‍, കോണ്‍ഫെഡറേഷന്‍ ഡിവിഷന്‍ ട്രഷറര്‍ പി.ആര്‍.പ്രേംലാല്‍, കോണ്‍ട്രാക്‌ററ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ഡിവിഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് അജയദേവ്, ഭാരവാഹികളായ പി.സി.പ്രസാദ്, എം.ഗോപാലകൃഷ്ണന്‍, എന്‍.രാമഅയ്യര്‍, സി.വി.കുര്യച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എ.കെ.സോമന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.