Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്‌ ടാബുകള്‍ വിതരണം ചെയ്തു
06/09/2021
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയനിലെ വിവിധ കരയോഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ടാബ് വിതരണം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയനിലെ വിവിധ കരയോഗങ്ങളിലെ പഠന നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നവരും, എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടാബ് ലെറ്റുകള്‍ വിതരണം ചെയ്തു. 1603-ാം നമ്പര്‍ കിഴക്കുംഞ്ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗത്തിലെ അംഗമായ മല്ലികയില്‍ ബിനു ആനന്ദിന്റെ സഹായത്തോടെയാണ് ടാബ് ലെറ്റുകള്‍ ലഭ്യമാക്കിയയത്. മേമ്മുറി, ഇരവിമംഗലം, വരിക്കാംകുന്ന്, കുലശേഖരമംഗലം, കുടവെച്ചൂര്‍, പടിഞ്ഞാറേക്കര, മൂത്തേടത്തുകാവ്, മിഠായിക്കുന്നം എന്നീ കരയോഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ടാബ് ലെറ്റുകള്‍ വിതരണം ചെയ്തത്. യൂണിയന്‍ ആസ്ഥാനത്തു നടന്ന വിതരണ പരിപാടി പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍, സി.പി നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.