Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകത്ത് കക്കൂസ് മാലിന്യ നിക്ഷേപം പതിവാകുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍
06/09/2021
തലയാഴം പഞ്ചായത്തിലെ തോട്ടകത്ത് കക്കൂസ് മാലിന്യം പുറംതള്ളിയ നിലയില്‍.

വൈക്കം: വെച്ചൂര്‍-വൈക്കം റോഡില്‍ തലയാഴം പഞ്ചായത്തിലെ തോട്ടകത്ത് പതിവായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. തലയാഴം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സമീപമാണ് കക്കൂസ് മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്. ഇതില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധംമൂലം കാല്‍നട യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഇതുവഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ മറ്റിടങ്ങളിലേക്കും മാലിന്യം വ്യാപിച്ച് പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാധ്യത ഏറെയാണ്. വഴിവിളക്കുകളുടെ വെളിച്ചം മാത്രമുള്ള ഈ പ്രദേശത്ത് അര്‍ധരാത്രിയില്‍ ലോറിയില്‍ ടാങ്കുകളില്‍ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശുദ്ധജല സ്രോതസുകളുടെയും, കൃഷിയിടങ്ങളുടെയും സമീപം നിക്ഷേപം പതിവായതോടെ പൊലീസിനും, പഞ്ചായത്ത് അധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.