Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിലെ വിളക്കുമാടം അപകടാവസ്ഥയില്‍
04/09/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിളക്കുമാടത്തിന്റെ ജീര്‍ണത. നാലമ്പലത്തില്‍ നിന്നുള്ള ദൃശ്യം.
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തെക്കുഭാഗത്തെ വിളക്കുമാടം അപകടാവസ്ഥയില്‍. നൂറ്റാണ്ടുകള്‍ പഴക്കമുളളതും വിലമതിക്കാനാകാത്തതുമായ വിളക്കുമാടത്തിന്റെ ജീര്‍ണത ക്ഷേത്ര നവീകരണത്തിനിടയിലാണ് ശ്രദ്ധയില്‍ പെട്ടത്. ക്ഷേത്രം തിടപ്പള്ളിയില്‍ നിന്ന് ഒഴുക്കിക്കളയുന്ന അരിക്കാടി വെളളവും തെക്കുഭാഗത്തെ മഴ വെള്ളവും ഒഴുക്കി കളയുവാന്‍ ക്ഷേത്രമതിലിനകത്തു നിര്‍മിച്ചിരുന്ന ഓടയടഞ്ഞിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓടയില്‍ നിന്നും വരുന്ന വെള്ളം ക്ഷേത്ര മതിലിനു വെളിയില്‍ ഉണ്ടായിരുന്ന പിറ്റില്‍ വീഴുകയും അവിടെ നിന്ന് ദേവസ്വം വക ഭൂമിയില്‍ വീണു വറ്റിപ്പോവുകയുമാണ് പതിവ്. വൈക്കത്തു നിന്ന് ആറ്റുവേലക്കടവിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍  ദേവസ്വം വക റോഡ് വൈക്കം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാര്‍ ചെയ്തിരുന്നു.  ഈ അവസരത്തില്‍ പിറ്റും ടാര്‍ ചെയ്തു മൂടിയതിന്റെ ഫലമായി ക്ഷേത്രത്തിലെ  വെള്ളം വെളിയിലേക്ക് പോവാതെ തിടപ്പള്ളിക്കും വിളക്കുമാടത്തിന്റെ ഇടയിലുമുള്ള ഇടനാഴിയില്‍ കെട്ടിക്കിടന്നു സിമന്റ് തറ ഇളകി നശിക്കുകയും  ചെയ്തു.  ഇടനാഴിയിലെ സിമന്റ് തറ ഇളകി തറയ്ക്ക് ബലക്ഷയം സംഭവിച്ചതോടെയാണ് വിളക്കുമാടത്തിന് അപകടാവസ്ഥ ഉണ്ടായത്. പ്രശ്‌നം പ്രദേശത്തെ നഗരസഭ കൗണ്‍സിലറെ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമിതി ഭാരവാഹികള്‍ മരാമത്ത് ജീവനക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും  യാതൊരു  നടപടികളും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. ദേവസ്വം ഭാരവാഹികളും  ക്ഷേത്രത്തിലെത്തിയിരുന്നു.  ക്ഷേത്രത്തിന്റെ സുരക്ഷ പ്രധാനമായതിനാല്‍ അപകടാവസ്ഥയിലായ വിളക്കുമാടത്തിന്റെ മരാമത്തു പണികളുമായി മുന്നോട്ട് പോകുമെന്നു ഉപദേശകസമിതി അറിയിച്ചു