Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭ വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു  
03/09/2021
സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭ 2021 വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ യോഗം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വൈക്കം പോളശ്ശേരി ദേവസ്വം ആഡിറ്റോറിയത്തില്‍  നടന്ന 'പ്രതിഭ 2021' വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ യോഗം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.പി ജയരാജ് അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ വൈക്കം മടിയത്തറ സ്‌കൂളിനെയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, സിനിമ ഗാനരചയിതാവ് അജീഷ് ദാസന്‍, പി ശശിധരന്‍, പി ഹരിദാസ്, എം സുജിന്‍, രാഗിണി മോഹന്‍, അഡ്വ എ മനാഫ്, ടി.ജി ബാബു എന്നിവര്‍ പ്രസംഗിച്ചു.