Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.കെ മാധവന്‍ സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയ മഹദ്‌വ്യക്തിത്വം: കെ ബാബു എംഎല്‍എ
02/09/2021
വൈക്കം ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ടി.കെ മാധവന്റെ 136-ാം ജന്മദിനാഘോഷം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സ്നേഹത്തിന്റെയും സഹനത്തിന്റെയും മാര്‍ഗത്തില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നേടി കൊടുക്കാന്‍ ടി.കെ മാധവന്‍ നടത്തിയ പോരാട്ടങ്ങള്‍ എക്കാലവും സ്മരണീയമാണെന്ന് കെ ബാബു എംഎല്‍എ. ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശാഭിമാനി ടി.കെ മാധവന്റെ 136-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്ന ജീവിത പശ്ചതാലത്തില്‍ ജനിച്ചു വളര്‍ന്ന ടി.കെ മാധവന്‍ അതെല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിത മാര്‍ഗം സ്വീകരിച്ച് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു. ഗാന്ധി സ്മൃതി ഭവന്‍ ഫൗണ്ടര്‍ മാനേജിങ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രമണന്‍ കടമ്പറ, കെ.കെ രാധാകൃഷ്ണന്‍, അഡ്വ. പി.എസ് അരവിന്ദാക്ഷ മേനോന്‍, അഡ്വ. പി.എസ് നന്ദനന്‍, ഇന്ദിര ഭാസ്‌കര്‍, ടി.പി അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ വലിയകവലയിലെ ടി.കെ മാധവന്റെ പ്രതിമയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് പുഷ്പാര്‍ച്ചന നടത്തി.