Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
02/09/2021
കുടവെച്ചൂര്‍ പള്ളിയിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ പിറവി തിരുനാളിന് വികാരി ഫാ. ജോര്‍ജ് നേരേവീട്ടില്‍ കൊടിയേറ്റുന്നു. 
വൈക്കം:  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി. ഇന്നലെ വൈകിട്ട് കായലോരത്തെ കൊടിമരത്തില്‍ വികാരി ഫാ. ജോര്‍ജ് നേരേവീട്ടില്‍ കൊടിയേറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്. ഫാ. കുര്യാക്കോസ് കളപുരയ്ക്കല്‍,. ഫാ. അനുപ് വടക്കഞ്ചേരി എന്നിവര്‍ സഹകാര്‍മികരായി. പ്രസുദേന്തി വര്‍ഗീസ് ജോണ്‍ മുപ്പറപ്പള്ളില്‍, ട്രസ്റ്റിമാരായ തോമസ് കായിച്ചിറ, ജോസഫ് അറയ്ക്കന്‍, വൈസ് ചെയര്‍മാന്‍ റോബിച്ചന്‍ മണ്ണത്താലി എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിനു ശേഷം വിശുദ്ധ കുര്‍ബാന, നൊവേന, സാല്‍വേ ലദീഞ്ഞ് എന്നിവ നടന്നു. ഫാ. ക്രിസ്റ്റി മഠത്തിൽ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് തീര്‍ത്ഥാടകര്‍ എത്തി നേര്‍ച്ച കാഴ്ച്ചകള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന പതിവ് വെച്ചൂര്‍ പളളി തിരുന്നാളിന്റെ പ്രത്യേകതയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞിട്ടുണ്ട്. പള്ളി കവാടം മുതല്‍ കായലോരം വരെയുള്ള വിശാലമായ സ്ഥലങ്ങളില്‍ ഇക്കുറി കച്ചവടക്കാരുടെ തിരക്കും ഒഴിഞ്ഞു.