Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കാര്‍ത്തികേയന്‍നായരുടെ നിര്യാണത്തില്‍ വൈക്കം പൗരാവലിയുടെ അനുശോചനം
04/04/2016

വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളില്‍ ഒററയാള്‍ പോരാട്ടങ്ങളിലൂടെ ജനകീയ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച വൈക്കം കാര്‍ത്തികേയന്‍ നായരുടെ നിര്യാണത്തില്‍ വൈക്കം പൗരാവലി അനുശോചിച്ചു. നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായി. പി.സോമന്‍പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. എത്ര സങ്കീര്‍ണ്ണമായ വിഷയമായാലും സമൂഹമദ്ധ്യത്തില്‍ വിളിച്ചുപറയാന്‍ ചങ്കൂററം കാണിച്ചിരുന്ന കാര്‍ത്തികേയന്‍ നായര്‍ വ്യത്യസ്ഥനായ ഒരു സാമൂഹ്യപ്രവര്‍കനായിരുന്നുവെന്ന് പ്രമേയത്തില്‍ ചൂണ്ടികാണിച്ചു. കെ.അജിത്ത് എം.എല്‍.എ, മോഹന്‍.ഡി.ബാബു, കെ.ഡി.വിശ്വനാഥന്‍, പി.ശശിധരന്‍, എം.പി.ജയപ്രകാശ്, മാധവന്‍കുട്ടി കറുകയില്‍, എം.അബു, കെ.രമേശന്‍, സാബു.പി.മണലൊടി, ആര്‍.ബിജു, പി.പ്രദീപ്, പി.എസ്.മുരളീധരന്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു. വൈക്കം കാര്‍ത്തികേയന്‍നായരുടെ നിര്യാണത്തില്‍ ഗവണ്‍മെന്റ് ചീഫ്‌വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവരും അനുശോചിച്ചു.