Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെ എഐടിയുസി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തി
01/09/2021
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുകൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എഐടിയുസി ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധമിരമ്പി.
സെപ്റ്റംബര്‍ 25ലെ ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ സമസ്ത മേഖലയിലെയും തൊഴിലാളികള്‍ രംഗത്തിറങ്ങുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഡി ബാബു അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍, കെ.കെ ചന്ദ്രബാബു, കെ.വി ജീവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍ ശശി, സി.കെ പ്രശോഭനന്‍, പി.ആര്‍ രജനി, കെ.വി സുമ, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പൊതുമേഖല സ്ഥാപനങ്ങള്‍ ആറു ലക്ഷം കോടി രൂപയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍, വി.എന്‍ രമേശന്‍, മധു ആര്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി സുമ അധ്യക്ഷത വഹിച്ചു. അംബികമാര്‍ക്കറ്റ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ജോസ് സൈമണ്‍ അധ്യക്ഷത വഹിച്ചു. തലയാഴത്ത് സി.കെ പ്രശോഭനന്‍ ഉദ്ഘാടനം ചെയ്തു. പിആര്‍ ശശി അധ്യക്ഷത വഹിച്ചു. ടി.വി പുരത്ത് കെ.വി പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ അധ്യക്ഷത വഹിച്ചു. കല്ലറയില്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. എം.ജി ഫിലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എന്‍ അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, എം.എസ് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളൂരില്‍ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.എ കേശവന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മമംഗലത്ത് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. എന്‍.കെ സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചെമ്പ് പോസ്റ്റ് ഓഫീസ് പടിക്കല്‍ എം.കെ ശീമോന്‍ ഉദ്ഘാടനം ചെയ്തു. വി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്തില്‍ ബി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിജു വാലാചിറ അധ്യക്ഷത വഹിച്ചു. നാനാടത്ത് കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.വി കുട്ടന്‍ അധ്യക്ഷത വഹിച്ചു. വല്ലകത്ത് കെ.എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സി.ജി പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു.