Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാനാടത്തെ ചുമലിലേറ്റിയ ഗോപാലന് സ്‌നേഹോഷ്മള യാത്രയയപ്പ്
01/09/2021
അമ്പത്തിനാല്‌ വര്‍ഷം നാനാടത്ത് ചുമട്ട് തൊഴിലാളിയായിരുന്ന ഗോപാലന്‍ യാത്രയയപ്പ് ചടങ്ങില്‍ കേക്ക് മുറിക്കുന്നു.

വൈക്കം: അമ്പത്തിനാല്‌ വര്‍ഷം നാനാടത്ത് ചുമട്ട് തൊഴിലാളിയായിരുന്ന ഗോപാലന് ചുമട്ട് തൊഴിലാളി യൂണിയന്റെ(എഐടിയുസി)യും നാനാടത്തെ വ്യാപാരി വ്യവസായി അസോസിയേഷന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 22-ാമത്തെ വയസ്സില്‍ നാനാടത്ത് എഐടിയുസി യൂണിയനില്‍ അംഗത്വമെടുത്ത ഗോപാലന്‍ മൂന്നു തലമുറക്കാരോടൊപ്പം പണിയെടുത്തു. ലോഡ് സൈക്കിളില്‍ മൂന്നും നാലും ക്വിന്റല്‍ സാധനങ്ങള്‍ കയറ്റി നാനാടം ഇരുമ്പൂഴിക്കര, അക്കരപ്പാടം, നേരേകടവ്, പനമ്പുകാട്, ഉദയനാപുരം പ്രദേശങ്ങളില്‍ സഞ്ചരിച്ചിരുന്ന ഗോപാലന്‍ ഏവര്‍ക്കും പരിചിതനും പ്രിയപ്പെട്ടവനുമാണ്. നാനാടത്തെ സിപിഐ ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ഉദയനാപുരം ലോക്കല്‍ സെക്രട്ടറി കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത് കുമാര്‍ ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് സാബു പി മണലൊടി ഉപഹാരങ്ങള്‍ നല്‍കി. വ്യാപാരി വ്യവസായി പ്രതിനിധികളായ ബൈജു കുമ്പളത്ത്, കെ.ഡി സുന്ദരന്‍, സുരേന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.