Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരയ്ക്ക് കീഴ്‌പോട്ടു തളര്‍ന്നുപോയ അജികുമാറിന്റെ രക്ഷക്ക് ദില്ലി വൈക്കം സംഗമം കൂട്ടായ്മയുടെ കൈതാങ്ങ്
31/08/2021
ചെമ്മനത്തുകരയിലെ പാലിയേറ്റീവ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന അജികുമാറിന് ദില്ലിയിലെ വൈക്കം സംഗമം കൂട്ടായ്മ നല്‍കിയ വീല്‍ ചെയര്‍ വൈക്കം ജനമൈത്രി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ഷിഹാബുദ്ദീന്‍ കൈമാറുന്നു.

വൈക്കം: അരയ്ക്കു കീഴോട്ട് തളര്‍ന്നു കാലിന് ശേഷി നഷ്ടപ്പെട്ട കാട്ടിക്കുന്നിലെ ഇടത്തിചിറയില്‍ അജികുമാര്‍(52)ന് ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം സംഗമം കൂട്ടായ്മയുടെ കൈതാങ്ങ്. ദീര്‍ഘനാളായി കാലിനു ചലനശേഷി നഷ്ടപ്പെട്ടു ചികിത്സയില്‍ കഴിയുന്ന അജികുമാറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നിരവധി ആശുപത്രികളില്‍ ഇതിനോടകം ചികത്സ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. നിര്‍ധന കുടുംബത്തിലെ അംഗമായ അജികുമാറിന് തുടര്‍ ചികത്സയ്ക്ക് സുമനസ്സുകളുടെ കാരുണ്യം കിട്ടിയേ പറ്റു. ചെമ്മനത്തുകരയിലെ പാലിയേറ്റീവ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന അജികുമാറിന് ദില്ലിയിലെ വൈക്കം സംഗമം കൂട്ടായ്മ വീല്‍ ചെയര്‍ നല്‍കി. വൈക്കം ജനമൈത്രി പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ സഹായമെത്തിയത്. ആശുപത്രിയില്‍ വെച്ചു വീല്‍ ചെയര്‍ വൈക്കം ജനമൈത്രി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ഷിഹാബുദ്ദീന്‍ അജികുമാറിന് നല്കി. ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍, ബീറ്റ് ഓഫീസര്‍ സിന്ധു കെ ഹരിദാസ്, വൈക്കം സംഗമം സംഘടനാ പ്രതിനിധികളായ കെ.കെ വര്‍ഗീസ്, മോളി വര്‍ഗീസ്, അനിമോന്‍, സുരേഷ് ഗോവിന്ദന്‍ നായര്‍, സൈക്കോളജിസ്റ്റ് അനൂപ്, ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ്‌കുമാര്‍, സമിതി അംഗങ്ങളായ കെ. ശിവപ്രസാദ്, ടി.ആര്‍ സുരേഷ്, മനോജ് ഡിസൈന്‍, യു ഉലഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു.