Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതമേളകള്‍ മാറ്റിവച്ച് മത്സ്യകൃഷിയിലേക്കിറങ്ങി യുവകലാകാരന്‍മാര്‍
31/08/2021
ഉദയനാപുരം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ അജീഷും സജിമോനും ചേര്‍ന്നു നടത്തുന്ന മത്സ്യകൃഷി കുളത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: സംഗീത മേളകളില്‍ തിളങ്ങി ഒട്ടേറെ വേദികള്‍ പങ്കിട്ടിട്ടുള്ള യുവകലാകാരന്‍മാരും സുഹൃത്തുക്കളുമായ സജിമോന്‍ പീതാംബരനും അജീഷ് പരമേശ്വരനും മത്സ്യകൃഷി ജീവിതമാര്‍ഗമാക്കുന്നു. സംഗീത പരിപാടികള്‍ നടത്തി വരുമാന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ഇവര്‍ക്ക് 2018ലുണ്ടായ വെള്ളപൊക്കവും തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും വെല്ലുവിളിയായി. വരുമാന മാര്‍ഗം നിലച്ചതോടെ ജീവിക്കാന്‍ ഇവര്‍ പുതിയ വഴി തേടുകയായിരുന്നു. ഉദയനാപുരം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ രണ്ടേക്കര്‍ സ്ഥലം പാട്ട വ്യവസ്ഥയില്‍ വാങ്ങി കുളമൊരുക്കി മത്സ്യകൃഷിയിലേക്ക് പുതുചുവട് വെച്ചിരിക്കുകയാണ് ഈ യുവകലാകാരന്‍മാര്‍. ഫിഷറീസ് വകുപ്പിന്റെ സഹായവും സാങ്കേതിക ഉപദേശവും തേടിയാണ് കൃഷി നടത്തുന്നത്. രണ്ടു കുളങ്ങളില്‍ ഒന്നില്‍ കരിമീന്‍ കൃഷിയും മറ്റൊന്നില്‍ തിലാപ്പിയയുടെ വിവിധ ഇനങ്ങളുമാണ് കൃഷി ചെയ്യുന്നത്. വേമ്പനാട് കായലിന്റെ തീര പ്രദേശമായതിനാല്‍ മത്സ്യകൃഷി വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ആദ്യ കൃഷിയില്‍ കരിമീന്‍ കുഞ്ഞുങ്ങളുടെ നിക്ഷേപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാധാമണി, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ, കോ-ഓര്‍ഡിനേറ്റര്‍ ബീനമോള്‍, പ്രമോട്ടര്‍ സുധ ഷാജി, ഭാസി വൈക്കം, ഒ.പി ഗോപാലന്‍, എന്നിവര്‍ പങ്കെടുത്തു.