Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അനന്തശയന സമര്‍പ്പണം നടത്തി
30/08/2021
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മിച്ച അനന്തശയനത്തിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: എന്‍എസ്എസ് 1173-ാം നമ്പര്‍ ചെമ്മനത്തുകര കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മിച്ച അനന്തശയനത്തിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ് അനന്തശയനം. നാലമ്പലത്തിനകത്തെ ചുവരില്‍ ഏഴ് അടി ചുറ്റളവിലാണ് അനന്തശയനം നിര്‍മിച്ചിരിക്കുന്നത്. ചിത്രകാരന്‍ വൈക്കം ഉമാനിലയത്തില്‍ രാമചന്ദ്രന്‍ നായരാണ് അനന്തശയനം രൂപകല്‍പന ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ 7.30നാണ് അനന്തശയന സമര്‍പ്പണം നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍,. ശ്രീകാന്ത്, ഹരിഹരന്‍, രാധാകൃഷ്ണന്‍ ആചാരി, ശിവന്‍കുട്ടി ചെമ്പകശ്ശേരി, ക്ഷേത്രം മേല്‍ശാന്തി പൊന്നൊളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ശൈലേഷ്  ശ്രീകുമാര്‍ , വിനീഷ് കുമാര്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു. അനന്തശയനത്തിന്റെ ശില്‍പി രാമചന്ദ്രന്‍ നായരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.