Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി രോഹിണി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന പാലഭിഷേകം ഭക്തിനിര്‍ഭരമായി
30/08/2021
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് അഭിഷേകം നടത്താന്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച പാല്‍ ക്ഷേത്രനടയില്‍ ക്ഷേത്രകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി കുംഭങ്ങളില്‍ നിറക്കുന്നു.

വൈക്കം: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന പാലഭിഷേകം ഭക്തിനിര്‍ഭരമായി. ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പാല്‍ കിഴക്കേഗോപുര നടയില്‍ വച്ചു കുംഭങ്ങളില്‍ നിറച്ച് ഭക്തരും പൂജാരികളും ക്ഷേത്രഭാരവാഹികളും ചേര്‍ന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച ശേഷം അഭിഷേകം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ഷേത്രത്തില്‍ദര്‍ശനം അനുവദിച്ചത്. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി പരമേശ്വരന്‍ നമ്പൂതിരി, ശ്രീവത്സന്‍ നമ്പൂതിരി, അജിത്ത് നമ്പൂതിരി, എ.വി ഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ജമന്തിമഠം മുരളീധരന്‍ പോറ്റി, ക്ഷേത്ര കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു.