Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ഓഫീസ് വളപ്പില്‍ ജൈവപച്ചക്കറി കൃഷി
29/08/2021
വൈക്കം നഗരസഭ ഓഫീസ് വളപ്പില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിക്കുള്ള തൈകള്‍ കൃഷി ഓഫീസര്‍ ഷീല റാണി നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് കൈമാറുന്നു.

വൈക്കം:  നഗരസഭ ഓഫീസ് വളപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി നടപ്പാക്കും. ഇതിന് ആവശ്യമായ വിവിധയിനം തൈകള്‍ കൃഷി ഓഫീസര്‍ ഷീല റാണിയും കൃഷി അസിസ്റ്റന്റ് മെയ്‌സന്‍ മുരളിയും നഗരസഭ അധികൃതര്‍ക്ക് കൈമാറി. തൈ നടീല്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍ നായര്‍, കെ.പി സതീശന്‍, എം.കെ മഹേഷ്, കവിത രാജേഷ്, പി.എസ് രാഹുല്‍, ബി രാജശേഖരന്‍, കൃഷി ഓഫീസര്‍ ഷീല റാണി, കൃഷി അസിസ്റ്റന്റ് മെയ്‌സന്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.