Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പി സ്വാമി ജയന്തി ആഘോഷിച്ചു
28/08/2021
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 168-ാമത് ജയന്തി വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 10ന് യൂണിയന്‍ ആസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ഛായചിത്രം അലങ്കരിച്ചുവച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. യൂണിയന്‍ പ്രസിഡന്റ് എസ് മധു ഛായചിത്രത്തിനു മുന്നില്‍ ദീപം തെളിയിച്ചു അനുസ്മരണ പ്രഭാഷണം നടത്തി. കേരള നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠമായ പങ്കു വഹിച്ച വ്യക്തിയാണ് ചട്ടമ്പി സ്വാമികള്‍ എന്നു അദ്ദേഹം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എന്‍.ജി ബാലചന്ദ്രന്‍, എം ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, സി.പി നാരായണന്‍ നായര്‍, പി.ജി.എം നായര്‍, കെ.എസ് സാജുമോന്‍, പി.എസ് വേണുഗോപാല്‍, പി.എന്‍ വേണുഗോപാല്‍, അയ്യേരി സോമന്‍, പി.എന്‍ ശ്രീധരപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.