Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യങ്കാളി ജന്മദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നടത്തി
28/08/2021
കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം യൂണിയന്‍ മുന്‍സെക്രട്ടറി കെ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാത്മ അയ്യങ്കാളിയുടെ 158-ാമത് ജന്മദിനാഘോഷം കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്തപ്പന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് എം ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി സുശീലന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം യൂണിയന്‍ മുന്‍ സെക്രട്ടറി കെ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.ടി അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റ് എം.എ ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ ശിവദാസ്, ജില്ലാ സെക്രട്ടറി ശശിധരന്‍, ജില്ലാ ട്രഷറര്‍ കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.