Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍മന്ത്രി വി.കെ വേലപ്പന്റെ ചരമവാര്‍ഷിക അനുസ്മരണം നടത്തി
26/08/2021
മുന്‍ മന്ത്രി വി.കെ വേലപ്പന്റെ 59-ാമത് ചരമ വാര്‍ഷിക അനുസ്മരണം സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ച് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ സ്ഥാപക പ്രസിഡന്റും, മുന്‍മന്ത്രിയുമായിരുന്ന വി.കെ വേലപ്പന്റെ 59-ാമത് ചരമവാര്‍ഷിക അനുസ്മരണം താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും 1880-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും നേതൃത്വത്തില്‍ നടത്തി. വി.കെ വേലപ്പന്റെ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ദീപം തെളിയിച്ച് യൂണിയന്‍ പ്രസിഡന്റ് എസ് മധു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, അധ്യാത്മിക കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍  രാധാകൃഷ്ണന്‍, 1880-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ.പി രവികുമാര്‍, സെക്രട്ടറി ശ്രീഹര്‍ഷന്‍, ട്രഷറര്‍ എം.എസ് മധു, സുരേഷ് കുമാര്‍, മനോജ് കുമാര്‍, പ്രേംകുമാര്‍, എസ് രാജഗോപാല്‍, വി.കെ വേലപ്പന്റെ മകന്‍ അഡ്വ. വി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.