Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരുടെ മക്കളെ ആദരിച്ചു
26/08/2021
പരീക്ഷകളില്‍ മികച്ച വിജയം നേടിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരുടെ മക്കളെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള വൈക്കം യൂണിറ്റ് യോഗം ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

 

വൈക്കം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വര്‍ക്ക്ഷോപ്പ് ജീവനക്കാരുടെ മക്കള്‍ക്ക് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ആര്യ പ്രസാദ്, മിനു മുരുകന്‍, ഗൗരി മനോജ്, നന്ദു രാജേഷ്, ശ്രീലക്ഷ്മി സുധീര്‍, എന്നിവരെയാണ് ആദരിച്ചത്. ബി.എ എല്‍എല്‍ബി പരീക്ഷയില്‍ ഉന്നത വിജയം നേടിയ എം.സി നന്ദഗോപന് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു. കോവിഡ് വന്നു മരണപെട്ട ബിനു ഓട്ടോവര്‍ക്ക്‌സ് ഉടമ ബിനുക്കുട്ടന് അസോസിയേഷന്‍ ഒരു ലക്ഷം രൂപയുടെ ധനസഹായവും നല്‍കി. പ്രസിഡന്റ് എ രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്‍ അഭിലാഷ്, ട്രഷറര്‍ കെ.ഡി അനീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സജീവ് പ്രിന്‍സ്, എം മനോജ്, മഹേഷ്, ജി.ജെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.