Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീര വ്യവസായ സംഘം ഉദ്ഘാടനവും ധനസഹായ വിതരണവും നടത്തി
26/08/2021
തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ പുനരുദ്ധരിച്ച ക്ഷീര വ്യവസായ സംഘത്തിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ പുനരുദ്ധരിച്ച ക്ഷീര വ്യവസായ സംഘത്തിന്റെ ഉദ്ഘാടനവും, ധനസഹായ വിതരണവും നടത്തി. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്തംഗങ്ങളായ കെ.വി ഉദയപ്പന്‍, ഷീജ ഹരിദാസ്, അസി. ഡയറക്ടര്‍ ജയലക്ഷ്മി, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു, ക്ഷീര സംഘം പ്രസിഡന്റ് ശൂലപാണി, കെ.ഒ രമാകാന്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.