Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് കരുത്ത് പകരണം: മുന്‍സിപ്പല്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം
25/08/2021
കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കോട്ടയം-ഇടുക്കി ജില്ലാ സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കോട്ടയം-ഇടുക്കി ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് കരുത്തു് പകരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ ഗൂഗിള്‍ പ്ലാറ്റ് ഫോമില്‍ നടന്ന സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എസ് ബിജുമോന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ഷാജി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി സതീശന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ശ്യാം, സെക്രട്ടറി വി.കെ ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.എസ് ഷൈന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രതീഷ്, റസല്‍ നജീഷ്, എം.ആര്‍ സാനു, പി.ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന യാത്രയപ്പ് സമ്മേളനം മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സിന്ധു, ഒ.വി മായ, സി.ബി ഹരികൃഷ്ണന്‍, ടി.ഡി ഷാജി, കെ.ആര്‍ അനില്‍കുമാര്‍, എന്‍ ഗോവിന്ദന്‍, പി അഖില എന്നിവര്‍ പ്രസംഗിച്ചു. .