Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ മുഹൂര്‍ത്ത ചാര്‍ത്തായി
25/08/2021

വൈക്കം: മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെയും ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകളുടെ മുഹൂര്‍ത്ത ചാര്‍ത്തായി. നവംബര്‍ 27നാണ് വൈക്കത്തഷ്ടമി. നവംബര്‍ 16ന് രാവിലെ 8.30നും 10.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടമി ഉത്സവത്തിന് കൊടിയേറും. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന പുള്ളിസന്ധ്യവേലയ്ക്ക് ഒക്‌ടോബര്‍ 10ന് പുലര്‍ച്ചെ 6.45നും 8.35നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്ര കലവറയില്‍ കോപ്പു തൂക്കും. തുടര്‍ന്ന് 11, 13, 15, 17 തീയതികളില്‍ പുള്ളിസന്ധ്യവേല നടത്തും. മുഖസന്ധ്യവേലയ്ക്ക് ഒക്‌ടോബര്‍ 19ന് രാവിലെ 10.25നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കോപ്പു തൂക്കും. 20 മുതല്‍ 23 വരെയാണ് മുഖസന്ധ്യവേല. നവംബര്‍ 15ന് രാവിലെ 8.30നും 10.30നും മധ്യേ വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കും. പ്രധാന ചടങ്ങുകളായ ഉത്സവബലി ദര്‍ശനം നവംബര്‍ 20, 21, 23, 26 തീയതികളിലും, ഋഷഭ വാഹനം എഴുന്നള്ളിപ്പ് 22നും നടക്കും. 25നാണ് വലിയ ശ്രീബലി. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നവംബര്‍ 11ന് പുലര്‍ച്ചെ 6.20നും 6.35നും മധ്യേ കൊടിയേറും. 19നാണ് തൃക്കാര്‍ത്തിക. 20ന് ആറാട്ടോടെ ഉത്സവം സമാപിക്കും.