Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഒരു വര്‍ഷക്കാലം തുറന്നിടണം: ധീവരസഭ
24/08/2021
ധീവരസഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ ദാമോദരനെ ധീവരസഭ ജില്ല പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസിഡന്റ് ശിവദാസ് നാരായണന്‍  പൊന്നാടയണിച്ച് സ്വീകരിക്കുന്നു

വൈക്കം: മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തണ്ണീര്‍മുക്കം ബണ്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഒരു വര്‍ഷക്കാലം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിടണമെന്ന് ധീവരസഭ ജില്ല പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം ബണ്ട് കൃത്യമായി തുറക്കുകയും താഴ്ത്തുകയും ചെയ്യാത്ത സാഹചര്യമാണ്. തീരമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നും കോവിഡിന്റെ പാശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച  അടിയന്തിര സഹായം ഉടനെ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ കരയോഗങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ധീവരസഭ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ ദാമോദരന് യോഗത്തില്‍ സ്വീകരണം നല്‍കി. 118-ാം നമ്പര്‍ കരയോഗത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.എം ഷാജി, കെ.എസ് കുമാരന്‍, കെ.എസ് അശോക് കുമാര്‍, സുലഭ, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.