Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു; മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരം
23/08/2021
തലയോലപ്പറമ്പ് കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഗുരുജയന്തി ആഘോഷം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി വൈക്കം, തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണവും ഘോഷയാത്രയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു. തലയോലപ്പറമ്പ് കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഗുരുജയന്തി ആഘോഷം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് ജയാ അനില്‍ ഗുരുദേവ പ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ കെ.എസ്.അജീഷ് കുമാര്‍, യു.എസ്.പ്രസന്നന്‍, ശ്രീനാരായണ പെന്‍ഷന്‍ കൗണ്‍സില്‍ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി വി.കെ രഘുവരന്‍ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമന്‍ രാജി ദേവരാജന്‍. മജീഷ ബിനു, ശ്രീദേവി പ്രസന്നന്‍, ലീലാമണി, വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രാര്‍ഥന, പായസ വിതരണം എന്നിവ നടത്തി.
എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ 167-ാമത് ഗുരു ജയന്തി ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ ലളിതമാക്കി. ശാഖാ മന്ദിരത്തില്‍ ഗുരുദേവ പ്രതിമയ്ക്കു മുന്നില്‍ ദീപ തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ദൈവദശകം ആലപിച്ച ശേഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പന്‍, അനിലാത്മജന്‍, ലൈല ബാലകൃഷ്ണന്‍, അനില്‍കുമാര്‍, അനില്‍ പത്തിത്തറ, ബിജു മൂശാറയില്‍, ഷീല ചന്ദ്രന്‍, കെ. ചന്ദ്രന്‍, യമുന, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഗുരു ജയന്തി ആഘോഷിച്ചു. ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ ഗുരുപൂജ, വിശേഷാല്‍ പൂജ, കീര്‍ത്തനാലാപനം, എന്നിവ നടത്തി. ജയന്തി സമ്മേളനം ശാഖാ പ്രസിഡന്റ് ജി ജയന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. സെക്രട്ടറി എം.ആര്‍ രതീഷ്, പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, വി.എം വിപിന്‍, കെ.ടി ജയകുമാര്‍, പി.ഡി സരസന്‍, രഞ്ജിത് പ്രസന്നന്‍, പ്രേമാനന്ദന്‍, കെ.പി ഷാജി, സനോജ്, വനിതാസംഘം പ്രസിഡന്റ് ഐഷ മോഹന്‍, സെക്രട്ടറി അമ്പിളി, ചന്ദ്രിക, വത്സമ്മ, ജിജി, തുളസി എന്നിവര്‍ പങ്കെടുത്തു.
എസ്എന്‍ഡിപി യോഗം 128-ാം നമ്പര്‍ വടക്കേമുറി ഇത്തിപ്പുഴ ശാഖയുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരു ജയന്തി ആഘോഷിച്ചു. രാവിലെ ഗുരുമന്ദിരത്തില്‍ മേല്‍ശാന്തി സുമേഷ്, വിശ്വമ്പരന്‍ ശാന്തി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളും ഗുരുപൂജയും പ്രാര്‍ത്ഥനയും കീര്‍ത്തനാലാപനവും നടത്തി. വനിതകളുടെ കൂട്ടായ്മയില്‍ ഗുരുമന്ദിരത്തിനു മുന്നില്‍ ഗുരുപ്രാര്‍ത്ഥനയും പാരായണവും നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 14 വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര വിജയന്‍, കണ്‍വീനര്‍ രമ സജീവന്‍, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, ബിനീഷ ബാബു, പി.എസ് സുഹാസ്, അജികുമാര്‍, ശ്രീജ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസാദ വിതരണവും നടത്തി.
എസ്എന്‍ഡിപി യോഗം പടിഞ്ഞാറേക്കര ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജ, ഗുരുദേവ കീര്‍ത്തനാലാപനം എന്നിവയ്ക്ക് തുറുവേലിക്കുന്ന് ക്ഷേത്രം മേല്‍ ശാന്തി സിബിന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ആനന്ദ രാജന്‍, സെക്രട്ടറി കെ.ജി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.