Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
23/08/2021
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവത്തിന്റെ ഭാഗമായി ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. യജ്ഞത്തിന്റെ ദീപ പ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ വെണ്മണി പരമേശ്വരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. യജ്ഞപൗരാണികരായ ശ്രീവത്സന്‍ നമ്പൂതിരി, അജിത്ത് നമ്പൂതിരി, മേല്‍ ശാന്തി ജമന്തിമഠം മുരളീധരന്‍ പോറ്റി, ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, കൃഷ്ണഗോകുലം എന്നിവര്‍ പങ്കെടുത്തു. ഇണ്ടംതുരുത്തി ഇല്ലത്ത് സരസ്വതി യജ്ഞവേദിയില്‍ കീര്‍ത്തനാലാപനവും പ്രൊഫ. ഇണ്ടംതുരുത്തി കൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തി.