Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തമിഴ് ബ്രാഹ്മണ സമൂഹം ആവണി അവിട്ടം ആഘോഷിച്ചു
23/08/2021
വൈക്കം കണിച്ചേരി മഠത്തില്‍ ആചാര്യന്‍ ശങ്കര വാധ്യാരുടെ കാര്‍മികത്വത്തില്‍ നടന്ന  ആവണി അവിട്ട ചടങ്ങ്.

വൈക്കം: കേരള ബ്രാഹ്മണ സഭ വൈക്കം ഉപസഭയുടെ ആഭിമുഖ്യത്തില്‍  ആവണി അവിട്ടം ആഘോഷിച്ചു. കണിച്ചേരി മഠത്തില്‍ നടന്ന യജ്ഞരൂപ കര്‍മത്തിന് ശങ്കര വാധ്യാര്‍ കാര്‍മികത്വം വഹിച്ചു. ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, സെക്രട്ടറി പി ബാലചന്ദ്രന്‍ കണിച്ചേരി മഠം ബാലു സ്വാമി, യുവജന വിഭാഗം ജില്ലാ പ്രസിഡണ്ട് അശ്വിന്‍ കൃഷ്ണമൂര്‍ത്തി, സുബ്രഹ്മണ്യന്‍ അംബിക വിലാസ്, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാമോകര്‍ഷിത് ജപം, ബ്രമ്മയജ്ഞം, ദേവ-ഋഷി തര്‍പ്പണം, മഹാ സങ്കല്‍പം, വേദാരംഭം എന്നിവയും നടന്നു. വൈക്കം തെക്കേനട വടയാര്‍ സമൂഹത്തില്‍ നടന്ന ചടങ്ങിന് എറണാകുളം ഗിരി വാധ്യാര്‍, സമൂഹം വാധ്യാര്‍  ശിവസുബ്രമണ്യം എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് എംഈശ്വരയ്യര്‍, സെക്രട്ടറി പത്മനാഭയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒന്‍പതിന് 1008 ഉരു ഗായത്രി മന്ത്രജപവും നടത്തും.
ചിങ്ങമാസത്തിലെ ആവണി അവിട്ടം നാള്‍ ബ്രാഹ്മണ സമുദായം ആചാര പ്രകാരം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ചെയ്യുവാന്‍ സാധിക്കാതെ പോയ നിത്യകര്‍മ്മ, വേദ, മന്ത്രോപാസനകളുടെ പ്രായശ്ചിത്തമായി, കഴിഞ്ഞ  വേദാരംഭദിനം മുതല്‍ക്ക് അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുള്ള കാമ, ക്രോധ, ലോഭ, മോഹ, മദ, മാല്‍സര്യങ്ങളുടെ പാപങ്ങളില്‍ നിന്ന് രക്ഷ നേടുവാനായി പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുന്നതായാണ് വിശ്വസം. ബ്രാഹ്മണര്‍ വേദപഠനം തുടങ്ങുന്നതും ഈ ദിനത്തിലാണ്.